തോപ്പുംപടി: പരിസ്ഥിതി പ്രവർത്തകൻ വി.ഡി. മജീന്ദ്രന്റെ വേർപാട് കേരളത്തിന്റെ പൊതുജീവിതത്തിന് തീരാനഷ്ടമാണെന്ന് മുൻ സ്പീക്കർ വി.എം. സുധീരൻ പറഞ്ഞു. മജീന്ദ്രന്റെ ബന്ധുക്കളെ സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപക്ഷ രാഷ്ട്രീയക്കാരനായിരുന്നു മജീന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു. മജീന്ദ്രന്റെ സ്മരണ നിലനിറുത്തുന്നതിന് ഉചിതമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.