മട്ടാഞ്ചേരി: മട്ടാഞ്ചേരി വാട്ടർമെട്രോ ദിവസേനയുള്ള യാത്രക്കാർക്ക് മാത്രമല്ല ടൂറിസ്റ്റുകൾക്കുകൂടി ഏറ്റവും പ്രയോജനപ്രദമായ യാത്രാ സംവിധാനമാണെന്ന് ഇന്ത്യൻ ചേംബർ. ചരിത്രസ്മാരകങ്ങളായ ഡച്ച് പാലസിന്റെയും സിനഗോഗിന്റെയും എതിർവശത്തായി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി വാട്ടർമെട്രോജെട്ടി ജ്യൂടൗൺ, മട്ടാഞ്ചേരി ബസാർ എന്നീ വാണിജ്യകേന്ദ്രങ്ങളുമായി ഏറെ ബന്ധപ്പെടുത്തി പരിസ്ഥിതി സൗഹർദ്ദമായി പടുത്തുയർത്തിയ ഹബ് മാത്രമല്ല കൊച്ചിയുടെ സംസ്കാരത്തെ പരിപോഷിക്കുന്നതുമാണെന്ന് പ്രസിഡന്റ് രാജ് കുമാർ ഗുപ്ത പറഞ്ഞു.