u
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പുണ്യമീ ക്ഷേത്രാങ്കണം പദ്ധതി സിനിമാതാരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പുണ്യമീ ക്ഷേത്രാങ്കണം പദ്ധതിക്ക് തുടക്കമായി. സിനിമാതാരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പർ കെ.പി. അജയൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് മെമ്പർ കെ.കെ. സുരേഷ്ബാബു, ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ യഹുലദാസ്, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ പ്രവീൺ ബാലകൃഷ്ണൻ, വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭക്തജനങ്ങളുടെയും ചോറ്റാനിക്കര ഹരിതകർമ്മ സേനയുടെയും ഉപദേശക സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരങ്ങളിലെ മാലിന്യങ്ങൾ നിർമാർജനം ചെയ്തു.