തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ അമ്പത്തിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നരകാസുരവധം കഥകളിയെ ആസ്പദമാക്കി കലാമണ്ഡലം മയ്യനാട് രാജീവൻ സോദാഹരണ പ്രഭാഷണവും ആസ്വാദനവും നടത്തി. കേന്ദ്രത്തിന്റെ ദീർഘകാല അദ്ധ്യക്ഷനായിരുന്ന പി.എസ്. രാമൻ അനുസ്മരണം കഥകളികേന്ദ്രം പ്രസിഡന്റ് ഡോ. ഉണ്ണിക്കൃഷ്ണനും കഥകളിമേള വിദഗ്ധനായിരുന്ന ചന്ദ്രമന്നാടിയാരുടെ നൂറാംജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണം രമേശൻ തമ്പുരാനും നടത്തി. നരകാസുരവധം കഥകളിയിൽ കലാമണ്ഡലം നീരജ്, ആർ.എൽ.വി പ്രമോദ്, ഡോ. ഹരിപ്രിയ നമ്പൂതിരി, വിഘ്‌നേഷ് തുടങ്ങിയവർ അരങ്ങിലെത്തി.