read
മുറിവിലങ്ങ് ഗ്രാമീണോദയം പബ്ലിക്ക് ലൈബ്രറിയിൽ സംഘടിപ്പിച്ച റീഡിംഗ് തീയേറ്റർ പരിശീലന ക്ലാസ്

കിഴക്കമ്പലം: ഗ്രന്ഥശാല നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ മുറിവിലങ്ങ് ഗ്രാമീണോദയം പബ്ലിക് ലൈബ്രറിയിൽ റീഡിംഗ് തീയേറ്റർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നാടകപ്രവർത്തകനും സംസ്ഥാന റീഡിംഗ് തീയേറ്റർ ഫാക്കൽറ്റി അംഗവുമായ സി.സി കുഞ്ഞുമുഹമ്മദ് നേതൃത്വം നൽകി. ഗ്രാമീണോദയം ലൈബ്രറി പ്രസിഡന്റ് ബെന്നി ഇത്താക്കൻ അദ്ധ്യക്ഷനായി.