palpu
എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബയൂണിറ്റ് യോഗം കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്യുന്നു

കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബയൂണിറ്റ് യോഗം മട്ടലിൽ ഭഗവതിക്ഷേത്ര ഹാളിൽ കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.വി. വിജയൻ വൈദ്യർ അദ്ധ്യക്ഷനായി. രാജലക്ഷ്മി രാജേഷ് ദീപാർപ്പണം നടത്തി. എൻ.കെ. സദാനന്ദൻ, മഞ്ജു അരവിന്ദം എന്നിവർ പ്രഭാഷണം നടത്തി. മധു എടനാട് , ജവഹരി നാരായണൻ, ശാന്താ രാഘവൻ, എ.എം. ദയാനന്ദൻ, രാജലക്ഷ്മി രാജേഷ്, ശിവാനന്ദൻ കോമളാലയം എന്നിവർ സംസാരിച്ചു.