കൊച്ചി: വെളിച്ചവും സംസ്‌കാരവും സാമൂഹിക കൂട്ടായ്മയും ഒന്നുചേരുന്ന ഗ്ലോകൊച്ചി ആഘോഷം 18, 19 തീയതികളിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽ നടക്കും. വൈകിട്ട് മൂന്നു മുതൽ അർദ്ധരാത്രി വരെയാണ് പരിപാടി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം അർജുൻ രാധാകൃഷ്ണൻ പങ്കെടുക്കും. വനിതാസംരംഭകരുടെ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പരിപാടിയിൽ ലൈറ്റ് ഇൻസ്റ്റലേഷനുകൾ, സംഗീതം, നൃത്തം, ഡാൻഡ് തുടങ്ങിയ വിനോദങ്ങൾ ഉൾപ്പെട്ട പരിപാടിയിൽ ഭക്ഷണസ്റ്റാളുകൾ, നൈറ്റ് ബസാർ, ഭക്ഷ്യമേള, കമ്മ്യൂണിറ്റി വാൾ ഒഫ് ലൈറ്റ് എന്നിവയുണ്ടാകും.

വാർത്താസമ്മേളനത്തിൽ ഷർമ്മിള, രാഖി ജയശങ്കർ, നമിൻ ഹിലാൽ, ലിൻഡ രാകേഷ്, ഫാഷൻ ഡിസൈനർ മെൽവിൻ എന്നിവർ പങ്കെടുത്തു.