അങ്കമാലി: ഫിസാറ്റിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാനതല ഇന്റർ സ്കൂൾ സയൻസ് ക്വിസ് - സൈക്വസ്റ്റ് 3.0ൽ എളമക്കര ഭവ൯സ് വിദ്യാമന്ദി൪ സ്കൂളിലെ എൽ.വി. സാരംഗും സുനന്ദ് പി. മേനോനും ജേതാക്കളായി. പെരുമ്പാവൂർ ബെത്സസദ പബ്ലിക് സ്കൂളിലെ അഭിജിത്ത് കക്കോത്തും ബാദ൪ സമാനും രണ്ടാം സ്ഥാനവും തൃശൂർ കൽദീ൯ സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ അഖിൽ കൃഷ്ണയും ആൽഫ്രഡ് അനിലും മൂന്നാം സ്ഥാനവും നേടി. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. ജി. ഉണ്ണികർത്ത, പി.എസ്. ജിഷ, ക്വിസ് മാസ്റ്റർ ഡോ. ആർ. താരാനാഥ് , ഹണിമോൾ പി. ചാക്കോ, നിസാമുദിൻ അക്ബർ, അനീഷ ജോസഫ്, ജി. സുമേഷ് എന്നിവർ നേതൃത്വം നൽകി.