jp
ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിതകർമ്മസേനാ സംഗമം കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ഇടപ്പള്ളി, പാമ്പാക്കുട, മുളന്തുരുത്തി, പള്ളുരുത്തി, വടവുകോട്, വാഴക്കുളം ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളിലെ ഹരിതകർമ്മസേനാ പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു. കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ കെ. ബാബു എം. എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. പി.വി. ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.എം. റെജീന, സി. ഓമന, കെ.സി. അനുമോൾ എന്നിവർ സംസാരിച്ചു.