അങ്കമാലി: ഡിസ്റ്റ് കോളേജ് സംഘടിപ്പിച്ച ഡിഗ്നിറ്റോ ഇന്റർ കോളേജ് ഫെസ്റ്റിന് സമാപിച്ചു. വിവിധ കോളേജുകളിൽ നിന്ന് 2500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സിനിമാ താരം സാഗർ സൂര്യ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ കോതമംഗലം എൽദോ മാർ ബസിലിയോസ് കോളേജ് ഓവറോൾ കപ്പ് നേടി. തമിഴ്നാട്ടിലെ ജെയ്ൻ സർവകലാശാല റണ്ണറപ്പായി .