കാലടി: മലയാറ്റൂർ സ്മൈൽ സാഹിത്യവേദിയും എസ്.എൻ.ഡി.പി യോഗം മലയാറ്റൂർ കിഴക്ക് ശാഖയും സംയുക്തമായി സംഘടിപ്പിച്ച വായന വസന്തം പ്രതിമാസ സർഗ സദസിൽ എം.ടി. വാസുദേവൻ നായർ, എം.കെ. സാനു എന്നിവരെ അനുസ്മരിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. സുകുമാരൻ ചേരാമ്പിള്ളി അദ്ധ്യക്ഷനായി. ശാഖാ വൈസ് പ്രസിഡന്റ് കെ.ജി സുധാകാരൻ, ജന്നിഫർ ഷാജു , ബിജു ആന്റണി, ഷാജി ശങ്കൂരിക്കൽ, എം.എസ്. ധനഞ്ജയൻ, സാജുഷാ മലയാറ്റൂർ, എം.വി. മോഹനൻ, സി.സി. വിജയൻ, ഷിബു ക്രിസ്റ്റൽ, ജോസഫ് മാളിയേക്കപ്പടി, ഒ.പി. ഉദയൻ എന്നിവർ സംസാരിച്ചു.