അങ്കമാലി: പാലിശേരി എസ്.എൻ .ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ " ഒക്ടോബറിന്റെ നഷ്ടം" എന്ന പേരിൽ മലയാള സാഹിത്യത്തിലെ മൺമറഞ്ഞ മഹാരഥന്മാരെ അനുസ്മരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് അനുസ്മരണത്തിന്റെയും ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ചു സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷനായി. താലൂക്ക് തല വായനാ മത്സരത്തിൽ വിജയിച്ചവർക്ക് ടി.പി. വേലായുധൻ അവാർഡുകൾ നൽകി. ലൈബ്രറി സെക്രട്ടറി ടി.എസ്. മിഥുൻ, ജോ. സെക്രട്ടറി കെ.വി. അജീഷ് എന്നിവർ പ്രസംഗിച്ചു.