വൈപ്പിൻ: പള്ളിപ്പുറം, എടവനക്കാട്, ഞാറക്കൽ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ ഇന്നലെ ജില്ലാ കളക്‌ടറേറ്റിൽ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. പള്ളിപ്പുറം: പട്ടികജാതി സ്ത്രീ സംവരണം (വാർഡ് 21), പട്ടികജാതി സംവരണം (11), സ്ത്രീ സംവരണം (3, 5, 6, 7, 15, 16, 17, 20, 22, 23, 24). എടവനക്കാട്: പട്ടികജാതി സ്ത്രീ സംവരണം (വാർഡ് 7, 10), പട്ടികജാതി സംവരണം (14), സ്ത്രീ സംവരണം (4, 6, 9, 11, 12, 13). ഞാറക്കൽ: പട്ടികജാതി സ്ത്രീ സംവരണം (വാർഡ് 8, 17), പട്ടികജാതി സംവരണം (14), സ്ത്രീ സംവരണം (4, 5, 6, 7, 9, 10, 11)