വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസം നാല് പേരെ തെരുവ് നായ കടിച്ചു. നായരമ്പലം സ്വദേശികളായ റീന, ജാൻസി, ജോൺസൺ, ആന്റണി എന്നിവർക്കാണ് കടിയേറ്റത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് കടിയേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തി. ഇവരിൽ ഒരാൾക്ക് പാർശ്വഫലം ഉണ്ടായതിനെ തുടർന്ന് വൈസ് പ്രസിഡന്റ് പുറത്ത് നിന്ന് മരുന്ന് വാങ്ങി നൽകി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും ഗ്രൗണ്ടിന് സമീപം ഒരാൾ പതിവായി ഭക്ഷണാവശിഷ്ടങ്ങൾനൽകുന്നത് കൊണ്ടാണ് നായ്ക്കൾ ഇവിടെ കൂട്ടംകൂടുന്നതെന്നും വൈസ് പ്രസിഡന്റ് സൂചിപ്പിച്ചു.