കളമശേരി: മഞ്ഞുമ്മൽ അനശ്വര വയോമിത്രം ക്ലബ് വാർഷികവും കുടുംബസംഗമവും ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഡി. രവീന്ദ്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡപ്പ് കോമഡിതാരം മനോജ് രവീന്ദ്രൻ മുഖ്യാതിഥിയായി. കൗൺസിലർ എസ്. ഷാജി, വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്., ഡോ. അജയ് വിനായക്, കോ ഓർഡിനേറ്റർ മൃദുല, അരുൺ മോഹൻ എന്നിവർ സംസാരിച്ചു.