manja-pra
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മഞ്ഞപ്ര മണ്ഡലം വാർഷിക സമ്മേളനം അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മഞ്ഞപ്ര മണ്ഡലം വാർഷിക സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം.പി. ഗീവർഗീസ് മാസ്റ്റർ നവാഗതരെ സ്വാഗതം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാൻ തോമസ്, കൊച്ചാപ്പു പുളിക്കൽ, ഫാ. പൗലോസ് അറക്കപറമ്പിൽ, വി.എ. അപ്സലൻ, വർഗീസ് മാണിക്കത്താൻ, കെ.ഒ. ഡേവിസ്, എസ്.ഡി. ജോസ് , കെ.പി. പോൾ, ടി.എ. ജോണി, പോൾ ജോസഫ്, വി.സി. പൗലോസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.ഒ. പൗലോസ് (പ്രസിഡന്റ്), പി.ഒ. ജോർജ്, പി.ഒ. ഡെയ്സി, (വൈസ് പ്രസിഡന്റുമാർ), കെ.കെ. ജോൺ (സെക്രട്ടറി), എ.എം. സുബ്രൻ, കെ.ജെ. ത്രേസ്യാമ്മ(ജോ. സെക്രട്ടറിമാർ), പി.എ. ബേബി (ട്രഷറർ), ലിൻസി സ്റ്റീഫൻ (വനിതാ ഫോറം പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.