പള്ളുരുത്തി: ലയൺസ് ഗ്രൂപ്പ് പുത്തൻതോടിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ലയൺസ് ഗ്രൂപ്പ് പുത്തൻതോടും സി.സി.എസ് രക്തബന്ധുവും ഐ.എം.എ എറണാകുളവും സംയുക്തമായി നടത്തിയ രക്തദാന - കേശദാനക്യാമ്പ് കണ്ണമാലി പുത്തൻതോട് റീത്താലയം ചാപ്പലിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ഗ്രൂപ്പ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ലയൺസ് ഗ്രൂപ്പ് പുത്തൻതോട് സെക്രട്ടറി ബിജു പുളിക്കൻ, കൊച്ചി ചാരിറ്റബിൾ സൊസൈറ്റി പി.ആർ.ഒ രാജീവ് പള്ളുരുത്തി എന്നിവർ സംസാരിച്ചു. റവ. ഡോ. ജെയിംസ് ആനാപറമ്പിൽ, ഫാ. സോളമൻ ചാരങ്കാട്ട്, ഡോ. മുഹമ്മദ് ഷെഫീക്ക്, ഫാ. സെബാസ്റ്റ്യൻ വലിയ വീട്ടിൽ, റോസി പെക്സി, ഫാ. ജോബി വകപ്പാടത്ത്, പി.ബി. ദാളോ, ഷംസു യാക്കൂബ്, സലീം ഷുക്കൂർ, സീനത്ത് സ്നേഹതീരം, അനീഷ് കൊച്ചി എന്നിവർ സംബന്ധിച്ചു.