1
മട്ടാഞ്ചേരിയിൽ ഹിന്ദു ഐക്യവേദി നടത്തിയ നാമ ജപ യാത്ര

മട്ടാഞ്ചേരി: ശബരിമല ക്ഷേത്രവും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപയാത്ര നടത്തി. പാലസ് റോഡ് പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് മുന്നിൽ നാമജപയാത്ര ആർ.എസ്.എസ് നഗർ കാര്യവാഹ് യു. രൂപേഷ് ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡന്റ് എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായിച്ചു. അമരാവതിയിൽ നടന്ന സമാപന സമ്മേളനത്തിൽ എസ്.ആർ. സുമത്ബാബു സന്ദേശം നൽകി. വെങ്കട്ടരാമൻ, കെ. ജയാനന്ദ പൈ, വി.ആർ. നവീൻകുമാർ, ധനുജേന്ദ്രൻ, ശ്രീജ സുനിൽ, മജു എന്നിവർ നേതൃത്വം നൽകി. ഇരുചക്രവാഹനയാത്രയും നടത്തി.