1
പള്ളുരുത്തിയിൽ നടന്ന നാമജപ പ്രതിഷേധയാത്ര

പള്ളുരുത്തി: ശബരിമല സന്നിധാനത്തെ കളങ്കപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയ്ക്കെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ നാമജപ പ്രതിഷേധയാത്ര നടത്തി. ശ്രീഭവാനീശ്വര മഹാക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച നാമജപയാത്ര ഹിന്ദുഐക്യവേദി സംസ്ഥാന സമിതിഅംഗം കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. മേൽശാന്തി പി.കെ. മധു അനുഗ്രഹപ്രഭാഷണം നടത്തി. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. അഴകിയകാവ് ക്ഷേത്രസന്നിധിയിൽ സമാപിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് അദ്ധ്യക്ഷൻ ടി.പി. പത്മനാഭൻ, ജനറൽ സെക്രട്ടറി പി.പി. മനോജ്, പി.വി. ജയകുമാർ, എ.കെ. അജയ് നായ്ക്, രാജേഷ് മോഹൻ, ശ്രീവിദ്യ അജയകുമാർ, രാഗിണി തുളസിദാസ്, ഹേമ സാജൻ, ചന്ദ്രകുമാരി എന്നിവർ നേതൃത്വം നൽകി.