mla
ചെമ്പുമുക്ക് കെ.കെ.റോഡ് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ചെമ്പുമുക്ക് കെ.കെ. റോഡ് റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷൈജു മുരുകേഷ് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചലച്ചിത്രതാരം കുമരകം രഘുനാഥ് ആദരിച്ചു. കൗൺസിലർ അജിത തങ്കപ്പൻ, അസോസിയേഷൻ സെക്രട്ടറി റഷീദ്, എ.ഐ.ടി.യു.സി.സംസ്ഥാന കൗൺസിൽ അംഗം സി.എസ്. വിനോദ് തുടങ്ങിയവർ സംസാരിച്ചു. ഹരിതകർമ്മ സേനാംഗങ്ങളെയും ആദരിച്ചു. കെന്നഡിമുക്ക് ജംഗ്ഷനിൽ ട്രാഫിക് വാർഡന്മാരെ നിയോഗിക്കണമെന്ന് അസോസിയേഷൻ അധികാരികളോട് ആവശ്യപ്പെട്ടു.