കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിൽ കൃഷി വകുപ്പിന്റെ കൂൺഗ്രാമം പദ്ധതി ആരംഭിച്ചു. ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി നൂറ് ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളും രണ്ട് വാണിജ്യ കൂൺ ഉത്പാദന യൂണിറ്റുകളും ആരംഭിക്കും. ഒരു വിത്ത് ഉദ്പാദന യൂണിറ്റും പത്ത് മണ്ണിര കംപോസ്റ്റ് യൂണിറ്റും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, ഡയാന നോബി, ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, സാലി ഐപ്പ്, നിസാമോൾ ഇസ്മായിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, പി.ഐ. സതി എന്നിവർ പ്രസംഗിച്ചു. ജിത്തു തോമസ് ക്ലാസെടുത്തു.