geetha
ചി​ന്മയ മിഷൻ തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാതല ഗീതചൊല്ലൽ മത്സരത്തി​ൽ പങ്കെടുത്തവർ

കൊച്ചി: ചി​ന്മയമിഷൻ തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാതല ഗീതചൊല്ലൽ മത്സരം നടത്തി​. വിവിധ സ്കൂളുകളിലും കോളേജുകളിൽനിന്നും മുതിർന്നവർ ഉൾപ്പെടെ 140 മത്സരാർത്ഥികൾ പങ്കെടുത്തു. ചിന്മയമിഷൻ പ്രസിഡന്റ്​ ഡോ. ലീല രാമമൂർത്തി, സെക്രട്ടറി ആൻഡ് സ്റ്റേറ്റ് ഗീത ചാന്റിംഗ് കോ-ഓർഡിനേറ്റർ സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി രാജേഷ്, ട്രഷറർ അഡ്വ. രാമചന്ദ്രപോറ്റി, ബ്രഹ്മചാരിണി താരിണി ചൈതന്യ എന്നിവർ ചേർന്ന് ദീപം തെളിച്ച് മത്സരം ഉദ്ഘാടനം ചെയ്തു.

വിജയികൾ അടുത്ത ഘട്ടമായ ജില്ലാതല ഗീതചൊല്ലൽ മത്സരത്തിൽ തൃപ്പൂണിത്തുറ ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പ്രദീപ്,​ ബിജിൻ,​ അരുൺ,​ സംഗീത,​ സിന്ദു,​ അഭിലാഷ്, മീന മാധവൻ,​ രാജേഷ്,​ രാമകൃഷ്ണൻ,​ പോറ്റി,​ രാഹുൽ,​ മോഹനകൃഷ്ണൻ,​ സുധാലക്ഷ്മി,​ സി.എച്ച്.വൈ.കെ.എസ് അംഗങ്ങൾ, ചിന്മയ വിദ്യാലയ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി​യവർ സംബന്ധി​ച്ചു.