പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വികസന ജനസഭ സംഘടിപ്പിച്ചു. വികസന പത്രിക പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ജില്ലാപഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കലിന് നൽകി പ്രകാശനം ചെയ്തു. എസ്. രാജൻ അദ്ധ്യക്ഷനായി. എ.കെ. രഞ്ജൻ വികസനപത്രിക അവതരിപ്പിച്ചു. അഡ്വ. എ. ഗോപി, പി.വി. വിനോദ്, കെ.കെ. സതീശൻ, ബിന്ദുഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.