പറവൂർ: സി.പി.ഐ പറവൂർ മണ്ഡലം കമ്മിറ്റി പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. എ.എം. ഇസ്മയിൽ (സെക്രട്ടറി), എം.ആർ. ശോഭനൻ (അസിസ്റ്റന്റ് സെക്രട്ടറി), വർഗീസ് മാണിയാറ, എൻ.ആർ. സുധാകരൻ, കെ.ബി. സോമശേഖരൻ, കെ. സുധാകരൻ പിള്ള, നിമിഷ രാജു, കെ.എസ്. ശിവദാസൻ, എം.ടി. സുനിൽകുമാർ എന്നിവരാണ് അംഗങ്ങൾ. യോഗത്തിൽ ബെന്നി പാപ്പച്ചൻ അദ്ധ്യക്ഷനായി. കെ.എം. ദിനകരൻ, ഡിവിൻ കെ. ദിനകരൻ, കെ.ബി. അറുമുഖൻ, പി.എൻ. സന്തോഷ്, ശ്രീകുമാരി എന്നിവർ പങ്കെടുത്തു.