sc-morcha-east-jilla
ബി.ജെ.പി പട്ടികജാതി മോർച്ച എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ബി.ജെ.പി പട്ടികജാതി മോർച്ച എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അജീഷ് തങ്കപ്പൻ അദ്ധ്യക്ഷനായി. സംസ്ഥാന മീഡിയ സെൽ കൺവീനർ ശ്രീജിത്ത് വാടാനപ്പിള്ളി, മോർച്ച സംസ്ഥാന ട്രഷറർ സി.എൻ. വിൽസൺ, ബി.ജെ.പി ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ.എം. സുരേഷ്, മനോജ് മനക്കേക്കര, മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. സതീഷ്, വി.ടി. ശിവൻ, സുരേന്ദ്രൻ കൂനേത്ത്, സിനി ഉണ്ണി, പി.വി. സുകുമാരൻ, എ.എ. അജീഷ്, സനൽ കുട്ടപ്പൻ, പി.എ. ശശി, ഷൈനി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.