അങ്കമാലി: എസ്.എൻ.ഡി.പി യോഗം പാലിശേരി ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുനിൽ പാലിശേരി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.വി. അജീഷ് അദ്ധ്യക്ഷനായി. 75 ഓളം യുവതി യുവാക്കൾ സംഗമത്തിൽ പങ്കെടുത്തു. ഇന്റർനാഷണൽ ട്രെയിനറും ലൈഫ് കോച്ചുമായ ആർ.ജെ. ശരത് ക്ലാസ് നയിച്ചു.ശാഖാ വൈസ് പ്രസിഡന്റ് കെ.വി. അനീഷ് , സെക്രട്ടറി സി.കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.