കാക്കനാട്: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായ സഹകരണസംഘം ജീവനക്കാരുടെയും സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലെ ജീവനക്കാരുടെയും മക്കളിൽ 2024-25 അദ്ധ്യായന വർഷത്തിൽ മികച്ചവിജയം കൈവരിച്ചവരെ ആദരിച്ചു. കാക്കനാട് കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ്, സ്കോളർഷിപ്പ് വിതരണം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ. സനൽകുമാർ അദ്ധ്യക്ഷനായി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ.വി. സുധീർ, ജിജോ വർഗീസ്, എം.സി. ഷിനിൽ, എം.ആർ. രാജേഷ്, കെ. രവീന്ദ്രൻ, പാട്രിക് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.