girl-school-
പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ശുചീകരിക്കുന്നു

പറവൂർ: പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിലെ വൊളണ്ടിയർമാർ പറവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ‌ഡ് ശുചീകരിച്ചു. ചെടികൾ നട്ട് സൗന്ദര്യവത്കരിച്ചു. നാൽപതോളം കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡി. ബിന്ദു ഉദ്ഘാടനം ചെയ്തു. എ. അനിൽകുമാർ, ജി. ലക്ഷ്മി, സി.എസ്. സന്തോഷ് കണ്ണൻ, എം.എൻ. സീമ, സി.കെ. കൃഷ്ണൻകുട്ടി, എൻ. ലക്ഷ്മി എന്നിവർ സംസാരിച്ചു. വൊളണ്ടിയർ ലീഡർമാരായ ഗുരുപ്രീതി, ദേവനന്ദ, ടി.എച്ച്. ഗായത്രി, ടി.പി. ആര്യ എന്നിവർ നേതൃത്വം നൽകി.