ഉദയംപേരൂർ: തൃപ്പൂണിത്തറ ഉപജില്ലാ ശാസ്ത്രോത്സത്തിന് ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിൽ തുടക്കം. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷയായി. എ.ഇ.ഒ കെ.ജെ. രശ്മി, ഉദയംപേരൂർ ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ്, പ്രിൻസിപ്പൽ ഒ. വി. സാജു, മിനി പ്രസാദ്, പി. ഗഗാറിൻ, ഡി. ജിനുരാജ്, ശാലിനി തങ്കപ്പൻ, കെ.എം. അനിൽകുമാർ, ദീപ എസ്. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.