തെക്കൻപറവൂർ: വാല സമുദായോദ്ധാരണി പരസ്പര സഹായസംഘത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഉദയംപേരൂർ പഞ്ചായത്തിലെ ധീവരസഭാംഗങ്ങളുടെ കുട്ടികളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും കലാപ്രതിഭകളെയും തെക്കൻ പറവൂർ യോഗേശ്വര ഓഡിറ്റോറിയത്തിൽവച്ച് ആദരിച്ചു. അനുമോദന സമ്മേളനം ഡോ. പി.എൻ. ലൈജമ്മ ഉദ്ഘാടനം ചെയ്തു. മനോഹരൻ പാത്രയിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി സമ്മാനദാനം നടത്തി. കവി അരവിന്ദൻ കെ.എസ്. മംഗലം മുഖ്യപ്രഭാഷണവും നടത്തി. നേതാക്കളായ പി.എസ്. ഷമ്മി, പി.ജി. രാജൻ, സി.കെ. സുപ്രൻ, എം.വി. സുഗുണൻ, എസ്.ടി. അരവിന്ദൻ എന്നിവർ സംസാരിച്ചു.