ruber-board-class
റബ്ബർബോർഡ് ക്ലാസ് നടത്തി

കൂത്താട്ടുകുളം: ഇടയാർ റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റബർ ടാപ്പർമാർക്കും കർഷകർക്കുമായി റബർ ബോർഡ് ആവിഷ്കരിച്ചിട്ടുള്ള വിവിധ ക്ഷേമ പദ്ധതികൾ സംബന്ധിച്ച് പഠന ക്ലാസ് നടത്തി. റോയി എബ്രഹാം അദ്ധ്യക്ഷനായി. ഫീൽഡ് ഓഫീസർ ഐശ്വര്യ സുരേഷ് ക്ലാസെടുത്തു. പി. തമ്പി, എം.സി. ജോസ് എന്നിവർ സംസാരിച്ചു.