കൊച്ചി: വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുറ്റത്തെ മുല്ല വായ്പാവിതരണം നടത്തുന്ന കുടുംബശ്രീ പ്രവർത്തകരെ അനുമോദിച്ചു. ഇൻസെന്റീവ് തുകയും വിതരണം ചെയ്തു. ഏറ്റവും മികച്ച രീതിയിൽ പദ്ധതി നടപ്പാക്കിയ നഗരസഭ 47-ാം ഡിവിഷനിലെ സാന്ത്വനം കുടുംബശ്രീ ഗ്രൂപ്പിനുള്ള 1,97,297രൂപയുടെ ഇൻസെന്റീവ് വിതരണം ചെയ്തു. അനുമോദന യോഗം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. അസി.സെക്രട്ടറി എം.ടി. മിനി, ദീപ.ഡി.ബി, വിനീത സക്‌സേന, ആശാ കലേഷ്, റിമി സക്കീർ, ബീന താജുദ്ദീൻ എന്നിവർ സംസാരിച്ചു.