കോതമംഗലം: വൈദ്യുതി പോസ്റ്റും സ്റ്റേയും നടുവിൽ നിറുത്തി റോഡ് കോൺക്രീറ്റ് ചെയ്തു. വാരപ്പെട്ടി പഞ്ചായത്തിലെ കണ്ടോത്തുപടി എസ്.സി നഗർ റോഡിലാണ് യാത്രക്ക് തടസമായി വൈദ്യുതി പോസ്റ്റ് നിലനിറുത്തിയിരിക്കുന്നത്. റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം നടത്തിയിരുന്നു. വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. പ്രശ്നത്തിൽ അടിയന്തരമായി പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി അഡ്വ. എ.ആർ. അനി പറഞ്ഞു.