ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി സബ് ജില്ലാ സ്കൂൾ ശാസ്ത്രോത്സവം 16, 17 തീയതികളിൽ ഫോർട്ടുകൊച്ചിയിലെ വിവിധ സ്കൂളുകളിൽ നടക്കും. 16ന് രാവിലെ 9 30ന് സെന്റ് മേരീസ് ഫാത്തിമഹാളിൽ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷയാകും. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, എ.ഇ.ഒ എൻ. സുധ എന്നിവർ സംസാരിക്കും. ശാസ്ത്രമേള കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, ഗണിതശാസ്ത്രമേള ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. ജോസഫ്, സാമൂഹ്യശാസ്ത്രമേള കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, പ്രവൃത്തിപരിചയമേള ജെ. സനൽമോൻ (നഗരസഭ സ്റ്റാൻ. കമ്മിറ്റി ചെയർമാൻ), ഐടി മേള ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി എന്നിവർ ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് 5ന് സമാപന സമ്മേളനം ഫാത്തിമ ഗേൾസ് സ്കൂളിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസി. പൊലീസ് കമ്മീഷണർ ഉമേഷ് ഗോയൽ മുഖ്യാതിഥിയാകും.