abhishek-

മൂവാറ്റുപുഴ: ആരക്കുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
പെരിങ്ങഴ താണിക്കുഴിയിൽ പരേതനായ സിനിലിന്റെ മകൻ അഭിഷേകാണ്(20) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ മൂവാറ്റുപുഴയിൽ നിന്ന് പണ്ടപ്പിള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്ക് എതിർവശത്ത് നിന്ന് വന്ന ബൈക്കിൽ തട്ടിയ ശേഷം നിയന്ത്രണം വിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എതിർ ദിശയിൽ നിന്നുള്ള വാഹനത്തിലുണ്ടായിരുന്ന ഒരാളും പരിക്കേറ്റ് ആശുപത്രിയിലാണ്. തൊടുപുഴ ഇമേജ് ക്രിയേറ്റീവ് എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ രണ്ടാം വർഷ ആനിമേഷൻ വിദ്യാർത്ഥിയാണ് അഭിഷേക്. അമ്മ: മഞ്ജുഷ. സഹോദരൻ: നന്ദു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.