maharajas

കൊച്ചി: മഹാരാജാസ് കോളേജിലെ 'പഠനത്തോടൊപ്പം വരുമാനം' പദ്ധതി 2025-26 പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഓൺലൈൻ വില്പന വെബ്‌സൈറ്റിന്റെ ഔദ്യോഗിക പ്രകാശനവും നടന്നു.

നടനും മഹാരാജാസ് പൂർവ വിദ്യാർത്ഥിയുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാർത്ഥികൾ നിർമ്മിച്ച 'മജസ്റ്റിക്'ബ്രാൻഡിലുള്ള ഉത്പ്പന്നങ്ങളുടെ ഓൺലൈൻ വില്പന പ്ലാറ്റ്ഫോമും പ്രവർത്തനം ആരംഭിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ.ജി.എൻ. പ്രകാശ് അദ്ധ്യക്ഷനായി. കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് മുഖ്യാഥിതിയായി. പി.ടി.എ സെക്രട്ടറിയും ഗവേണിംഗ് ബോഡി അംഗവുമായ ഡോ.എം.എസ്. മുരളി, ടോയ്‌ലറ്ററീസ് പ്രൊജക്റ്റ് ഹെഡ് ഡോ. നീന ജോർജ്, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഡോ.കെ. ഷിജി എന്നിവർ സംസാരിച്ചു.