കാക്കനാട്: മുല്ലപ്പെരിയാർ ഡാം തകർക്കുമെന്ന് പറഞ്ഞ് വ്യാജബോംബ് ഭീഷണി.

ജില്ലാ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറിന്റെ ഓഫീസിലേക്ക് ഇന്നലെ വെളുപ്പിന് 2.16ന് ഇമെയിൽ സന്ദേശം വന്നത്. മദ്രാസ് ടൈഗേഴ്സ് എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് വ്യാജബോംബ് ഭീഷണി വന്നത്. സംഭവമറിഞ്ഞ് പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമെത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനുമുമ്പ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസിലും ഇതുപോലെ വ്യാജബോംബ് ഭീഷണി ഉണ്ടായി.