ആലുവ: ആലുവ നഗരസഭാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ടർഫിന്റെ നിർമ്മാണ ഉദ്ഘാടനം ജെബി മേത്തർ എം.പി നിർവ്വഹിച്ചു. ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.

ജെബി മേത്തർ പ്രാദേശിക വികസന നിധിയിൽ നിന്ന് അനുവദിച്ച 1.53 കോടി രൂപ വിനിയോഗിച്ചാണ് ടർഫ് നിർമ്മിക്കുന്നത്.

ഗ്രൗണ്ട് ടർഫാക്കുന്നതിൽ ഉദ്ഘാടന വേദിയിലെത്തി കായികപ്രേമികൾ പ്രതിഷേധിച്ചു. ഗ്രൗണ്ടുകൾ ഇല്ലാത്ത ആലുവയിലെയും സമീപ പ്രദേശത്തെയും വിദ്യാലയങ്ങളും പ്രദേശവാസികളും ആശ്രയിക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തെയാണ് ടർഫാക്കി മാറ്റുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് കാവലിലാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തിയത്.

നഗരസഭാ മുൻ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ,സുനിൽ കുമാർ, ജോബി മാത്യു, കെ.കെ. വിനോദ്,കുഞ്ഞുമോൻ പുളിയപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.