dipu

കൊച്ചി: അമൃത എക്സ്പ്രസ് ട്രെയിനിൽ ‌യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർ‌ന്ന മോഷ്ടാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ദിപു ഹജ്റയാണ് (24) പിടിയിലായത്. വർക്കലയിൽ നിന്ന് റിസർവേഷൻ കോച്ചിൽ കയറിയ പാലക്കാട് സ്വദേശി ഈശ്വരമൂർത്തിയുടെ മൊബൈലാണ് കവർന്നത്.

ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്നതാണ്. ട്രെയിൻ പുലർച്ചെ ഒന്നരയോടെ ആലുവ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ മൊബൈൽ സഹിതം കസ്റ്റഡിയിലെടുത്തു. റെയിൽവേ എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റിമാൻഡ് ചെയ്തു.