കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ട വൃദ്ധയെ തെരുവോരം അഭയകേന്ദ്രം ഏറ്റെടുത്തു. ഇന്നലെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസാണ് സന്നദ്ധസംഘടനയെ അറിയിച്ചത്. എഴുപത് വയസുള്ള വൃദ്ധയ്ക്ക് കൂട്ടായി രണ്ട് തെരുവ് നായ്ക്കളും പ്ലാറ്റ്ഫോമിലുണ്ടായിരുന്നു.
തൊരുവോരം പ്രവർത്തകർ എത്തുമ്പോൾ റെയിൽവേ പൊലീസുകാർ കാവൽ നിൽക്കുകയായിരുന്നു. ആർ.പി.എഫിന്റെ അനുമതിയോടെ വൃദ്ധയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി. പൊലീസുകാരായ പി. പ്രിജിത്ത് രാജ്, ഉദയകുമാർ, ജോൺ പീറ്റർ, കെ.നീതു നേതൃത്വം നൽകി.