കൊച്ചി: ചിറ്റൂർ പുഴയിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥി സൗത്ത് ചിറ്റൂർ വിന്നേത്ത് റോഡ് തുണ്ടത്തിൽപ്പറമ്പിൽ ഗിരീഷിന്റെ മകൻ ശ്രീഹരിയുടെ (17) മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10ന് കോതാട് ഭാഗത്താണ് തീരത്തടിഞ്ഞത്.
ശനിയാഴ്ച വൈകിട്ട് ചിറ്റൂർഫെറിക്ക് സമീപം പെരിയാറിൽ നീന്തവേയാണ് കാണാതായത്. രണ്ട് ദിവസം നടത്തിയ തിരച്ചിലിന് ശേഷമാണ് ഇന്നലെ കണ്ടെത്തിയത്. പനമ്പിള്ളി നഗർ എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്. വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം നടത്തി. ടി.ജെ. വിനോദ് ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. മാതാവ്: ജിഷ. ഏകമകനായിരുന്നു.