കളമശേരി: കഴിഞ്ഞകാലങ്ങളിൽ ഫാക്ട് തുടർച്ചയായി ലാഭംനേടിയിട്ടും വിരമിച്ച ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യം നൽകുന്ന കാര്യത്തിൽ വീഴ്ച വരുത്തുന്നതിൽ ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു.
അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ റിട്ട. ജീവനക്കാരുടെ കൺവെൻഷൻ തീരുമാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.പി. സുകുമാരൻ നായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡി. ഗോപിനാഥൻ നായർ, എൻ.പി. ശങ്കരൻകുട്ടി, മധു പുറക്കാട്, സന്തോഷ്ബാബു, എം.യു. ടോണി, പി.എസ്. അഷറഫ്, പി.എസ്. മുരളി, പി. ദേവരാജൻ, അബ്ദുൾ റസാക്ക് തുടങ്ങിയവർ സംസാരിച്ചു.