പറവൂർ: ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ സംരംഭകർക്കായി വായ്പാമേള ഇന്ന് രാവിലെ 10ന് പറവൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കും. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും. വിവിധ ബാങ്ക് പ്രതിനിധികളോട് നേരിട്ട് സംവദിക്കാനും വായ്പ അപേക്ഷ നൽകാനും സംരംഭകർക്ക് അവസരം ലഭിക്കും.