പറവൂർ: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരംമാറ്റാനുള്ള അപേക്ഷ 20 വരെ സ്വീകരിക്കുമെന്ന് പറവൂർ താലൂക്ക് സപ്ളൈ ഓഫീസർ അറിയിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കണം.