പള്ളുരുത്തി: കുമ്പളങ്ങി രണ്ടാംവാർഡിൽ ഹാർബർ എൻജിനിയറിംഗിന്റെ 58 ലക്ഷം ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കോൺവെന്റ് ബൈലൈൻ റോഡിന്റെ ഉദ്ഘാടനവും സെന്റ് ജോസഫ് റോഡ് കോൺവെന്റ് റോഡ് എന്നീ വർക്കുകളുടെ നിർമ്മാണ ഉദ്ഘാടനവും കെ.ജെ.മാക്സി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അദ്ധ്യക്ഷയായി. ദീപു കുഞ്ഞുകുട്ടി, ജോബി പനക്കൽ, ജെൻസി ആന്റണി, സജീവ് ആന്റണി, അഡ്വ. മേരി ഹർഷ, പി.എ. പീറ്റർ, വാർഡ് മെമ്പർ പി.ടി. സുധീർ, സോണിയ ആന്റണിഎന്നിവർ സംസാരിച്ചു. രണ്ടാംവാർഡിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച കെ. ജെ. മാക്സി എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, കോൺട്രാക്ടർ ആന്റണി പഴേരി എന്നിവർ ആദരവ് ഏറ്റുവാങ്ങി.