കൂത്താട്ടുകുളം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വിവിധ വായ്പ പദ്ധതികൾ നടപ്പിലാക്കുന്നു. മൂവാറ്റുപുഴ കോതമംഗലം കുന്നത്തുനാട് താലൂക്കുകളിലെ സ്ഥിരതാമസക്കാരായ പിന്നാക്ക മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ സ്വയംതൊഴിൽ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന നിർമ്മാണ വായ്പ ,ബിസിനസ് ഡെവലപ്മെന്റ് വായ്പ , വിവാഹ വായ്പ, വിവിധ ആവശ്യങ്ങൾക്ക് സുവർണ്ണ വായ്പ, വ്യക്തിഗത വായ്പ എന്നിവ നൽകുന്നു. വിവരങ്ങൾക്ക് : 0485- 2964005,സബ് ഡിസ്ട്രിക്ട് ഓഫീസ്,പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ, മൂവാറ്റുപുഴ.