road

പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ പറയകാട് നന്മ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി. ഉഷ ശ്രീദാസ്, പി.പി. അരൂഷ്, വി.എ. താജുദ്ദീൻ, പി.പി. ജോസ്, ടി.എസ്. ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ, ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡിൽ ടൈൽസ് വിരിച്ച് നവീകരിച്ചത്.