sc-st-codination

പറവൂർ: കോട്ടയം ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയും ഫുട്ബാൾ പ്രതിഭയുമായ ഞാറയ്ക്കൽ മഞ്ഞനക്കാട് മാരാത്തറ സാജുവിന്റെ മകൻ ആദിത്യനെ (14) മർദ്ദിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് പട്ടികജാതി- വർഗ സംയുക്ത വേദിയുടെ നേതൃത്വത്തിൽ മുനമ്പം ഡിവൈ.എസ്.പി ഓഫീസ് മാർച്ച് നടത്തി. പുല്ലംകുളം അംബേദ്കർ പാർക്കിൽ നിന്ന് പ്രകടനം നമ്പൂരിയച്ചൻ ആലിന് സമീപത്ത് പൊലീസ് തടഞ്ഞു. മാർച്ച് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. എ.വി.പി.വി സഭാ പ്രസിഡന്റ് എം.എ. കുമാരൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, ഫാ. ജെയിംസ് പനവേലിൽ, സയ്യിദ് മുഹമ്മദ് ബാഖവി, വി.എസ്. രാധാകൃഷ്ണൻ, എൻ.കെ. സജിത്ത്, പ്രശോഭ് ഞാവേലി, ഡോ. പി.കെ. ബേബി, ലൈജു മാങ്ങാടൻ, എം.ജി. ഗീത രാജമ്മ തുടങ്ങിയവർ സംസാരിച്ചു.