കൂത്താട്ടുകുളം :ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ കൗൺസിൽ യോഗം ചേർന്നു. എസ്.എൻ.പി .സി ചെയർമാൻ എം.എൻ. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.പി.സി കൺവീനർ കെ. ബി. സജി, എ.വി. ചന്ദ്രൻ, എം. പി ദിവാകരൻ, സുരേഷ് കുമാർ പാതിരിക്കൽ എന്നിവർ സംസാരിച്ചു. മൂന്നാം ഘട്ടം സ്കോളർഷിപ്പ് പദ്ധതിയിൽ അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ചേരാം. കൂടുതൽ വിവരങ്ങൾക്ക് അതാത് ശാഖാ സെക്രട്ടറിയുമായി ബന്ധപ്പെടണം.