bjp
ബി.ജെ.പി തൃക്കാക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധധർണ ജില്ലാ വൈസ് പ്രസിഡന്റ് എം.സി. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: കിടത്തി ചികിത്സ പുനരാരംഭിക്കുക, ഡയാലിസിസ് സെന്റർ തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൃക്കാക്കര കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ബി.ജെ.പി പ്രതിഷേധ ധർണ നടത്തി .ജില്ലാ വൈസ് പ്രസിഡന്റ് എം.സി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് വളവക്കാട് അദ്ധ്യക്ഷനായി.

സി.ബി. രതീഷ്‌കുമാർ, അനിൽകുമാർ, സജീവൻ കരിമക്കാട്, സി.കെ. ബിനുമോൻ, മിനി, ബീനകുമാരി, വിനീത ഹരിഹരൻ, കെ.ജെ. റോബിൻ എന്നിവർ സംസാരിച്ചു . ആരോഗ്യമന്ത്രിക്കും ഗവർണർക്കും നൽകുന്നതിനായി ഒപ്പ് ശേഖരണവും നടത്തി.